കൊച്ചി: കൊച്ചിയില്‍ വീണ്ടും (Honey Trap) ഹണി ട്രാപ്പ് തട്ടിപ്പ്. ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിലായി . മട്ടാഞ്ചേരി സ്വദേശി റിൻസീന, ഫോർട്ടുകൊച്ചി സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.
യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പണം തട്ടിയത്. ഹണിട്രാപ്പിന് ശ്രമം നടത്തിയെങ്കിലും എതിർപ്പ് കാട്ടിയ ഹോട്ടലുടമയെ ആക്രമിച്ച് ദൃശ്യങ്ങൾ പ്രതികൾ പകർത്തി. ഇവരിൽ നിന്ന് 11000 രൂപ കവർന്നെടുക്കുകയും ചെയ്തു. ഹോട്ടലുടമയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. യുവതി മുമ്പ് ഹണി ട്രാപ്പ് നടത്തിയിരുന്നതായും കണ്ടെത്തി.

