Thursday, December 18, 2025

കൊച്ചിയിൽ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ നാലാം പ്രതിക്ക് ജാമ്യം : ഡിമ്പിൾ ലാംബേയ്ക്ക് ജാമ്യം അനുവദിച്ചത് ഉപാധികളോടെ

കൊച്ചി : മോഡലിനെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിലെ നാലാം പ്രതിക്ക് ജാമ്യം നൽകി. രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാംബേയ്ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റു പ്രതികൾക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം. ഡിമ്പിൾ പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് മോഡലായ പത്തൊമ്പതുകാരിയായ യുവതിയെ ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതി ബാറിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അവരെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞാണ് കാറിൽ കയറ്റിയത് അതിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്ക്കുകയായിരുന്നു.

Related Articles

Latest Articles