Tuesday, December 30, 2025

വളർത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവ്; തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടും; ജോണ്‍ ബിനോയി ഡിക്രൂസ് അതിക്രൂരനായ കൊലയാളിയെന്ന് പൊലീസ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. . വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നെന്നാണ് (Police) പൊലീസിന്റെ കണ്ടെത്തല്‍.

ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. വീട്ടില്‍ നിന്ന് മോഷണം പതിവായിരുന്നു. വളര്‍ത്തമ്മയെപ്പോലും ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം സ്വര്‍ണവും കവര്‍ച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം സിപ്സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.

Related Articles

Latest Articles