കൊച്ചി: കലൂരിലെ പോക്‌സോ കേസില്‍ പ്രതികള്‍ കഞ്ചാവ് നല്‍കിയ ഒരു പെണ്‍കുട്ടിയെ കൂടി തിരിച്ചറിഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പോലീസ് കണ്ടെത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പറാണ്.
പിടിയിലായ തൃപ്പൂണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റ്യന്‍, ജിത്തു എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പഠനത്തില്‍ കുട്ടികള്‍ കുറച്ചുകാലമായി ശ്രദ്ധിക്കുന്നില്ലെന്നും പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയിരുന്നെന്നും രക്ഷിതാക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

