Saturday, September 19, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടികൂടി. ഇന്ന് രാവിലെയാണ് കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊളംബോ വഴിയാണ് ഇവ എത്തിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിഗരറ്റ് കടത്തിയ കാസർകോഡ് സ്വദേശിയായ യാത്രക്കാരനും ഇയാളുടെ സഹായിയും കസ്റ്റംസിന്‍റെ പിടിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles