Sunday, May 12, 2024
spot_img

റെക്കോർഡുകൾ തകർത്ത് ജൈത്രയാത്ര തുടർന്ന് കോഹ്ലി; ഇത്തവണ മറികടന്നത് സച്ചിനെ,
ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം ഇനി മുതൽ കോഹ്ലി

ദില്ലി : റെക്കോര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കി ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി നടത്തുന്ന ജൈത്ര യാത്ര വിജയകരമായി തുടരുകയാണ്. ഇന്ത്യ ഇന്ന് തകർപ്പൻ ജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോഹ്ലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഇത്തവണ സ്വന്തമാക്കിയത്. മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് രാജ്യാന്തര കരിയറില്‍ 25000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്.

549 ഇന്നിങ്‌സില്‍ നിന്നാണ് കോഹ്ലി 25000 റണ്‍സ് പിന്നിട്ടത്. ഇതോടെ 577 ഇന്നിങ്‌സുകളില്‍ നിന്നാണ് 25000 റണ്‍സെടുത്ത സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. അതെ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 782 ഇന്നിങ്‌സുകളില്‍ നിന്ന് സച്ചിന്‍ 34,357 റണ്‍സാണ് അടിച്ചെടുത്തത്.

Related Articles

Latest Articles