Thursday, October 29, 2026

ഗോഹട്ടിയിൽ കോഹ്ലി കൊടുങ്കാറ്റ്; വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

ഗോഹട്ടി : വിരാട് കോഹ്ലിയുടെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ വിജയ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ . 87 പന്തിൽ 113 റൺസുമായി കോലി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 റൺസ് എന്ന വമ്പൻ സ്കോറിലെത്തി. 80 പന്തുകളിൽനിന്നാണ് കോഹ്ലി ഏകദിന കരിയറിലെ 45–ാം സെഞ്ചുറി തികച്ചത്. 47 പന്തുകളിൽ അർദ്ധ സെഞ്ചുറി തികച്ച താരം 33 പന്തുകളിൽ സെഞ്ചുറിയിലേക്കെത്തി.

ഇതോടെ കോലിയുടെ ആകെ സെഞ്ചറികളുടെ എണ്ണം 73 ആയി.ഇന്ത്യൻ മണ്ണിലെ സെഞ്ചുറികളുടെ എണ്ണത്തിൽ കോഹ്ലി സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവരും ഇന്ത്യൻ മണ്ണിൽ 20 ഏകദിന സെഞ്ചറികൾ നേടിയിട്ടുണ്ട്. ഒന്നാം വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചുറി പാർട്ണർഷിപ്പ് തീർത്ത് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ ഇന്നിഗ്‌സിന്‌ നല്ല അടിത്തറയുണ്ടാക്കി. 67 പന്തുകൾ നേരിട്ട രോഹിത് 83 റൺസെടുത്തു. ശുഭ്മൻ ഗിൽ 60 പന്തിൽ 70 റൺസെടുത്തു.

Related Articles

Latest Articles