Thursday, December 25, 2025

കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ വച്ച്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം നടക്കുകയായിരുന്നു. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവര്‍ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച സജിത്ത് എന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ സിദിഖും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.

Related Articles

Latest Articles