Thursday, May 2, 2024
spot_img

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ; ഒന്നും കണ്ടില്ലെന്ന് നടിച്ച് സർക്കാർ

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിത്യ പട്ടിണിയിലും ദുരിതത്തിലും ആയിട്ടും അധികൃതർ മൗനം പാലിക്കുന്നെന്ന് പരാതി. നമ്മുടെ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷുബ്ധമായ കടലില്‍ ജീവന്‍ പണയംവച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. അതുകൊണ്ട് തന്നെ സമ്പത്ത് വ്യവസ്ഥയിൽ വളരെ വലിയ ഒരു പങ്ക് ഇവർക്കുണ്ട് എന്നാലും സർക്കാർ ഇവരുടെ കാര്യത്തിൽ കണ്ണ് തുറക്കുന്നില്ല.

കടലിൽ അവശേഷിച്ചിക്കുന്ന മീനിന്റെ ലഭ്യത കുറഞ്ഞു വരികയാണ് . അതുകൊണ്ട് തന്നെ അവരുടെ വരുമാനവും നിലച്ചിരിക്കുകയാണ്. സീസണിൽ ലഭിക്കേണ്ട പല മീനുകളും ഇപ്പോൾ അപ്രത്യക്ഷമായി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന രാസവസ്തുക്കൾ കലർത്തിയ മത്സ്യമാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. മൂന്നുവർഷം മുമ്പുവരെ കേരളതീര ത്തു സുലഭമായി ലഭിച്ചിരുന്ന പതിനഞ്ചി മത്സ്യങ്ങൾ കേരളത്തിന്റെ തീരക്കട ലിൽ നിന്നും ഇല്ലാതായി.

സമുദ്രഗവേഷണ സ്ഥാപനങ്ങളും ഫിഷറീസ് സർവകലാശാലയുമടക്കം വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. സ്രാവ്, ഏട്ട എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ അപൂർവമായി. സ്രാവ് ഇനത്തിൽപ്പെട്ട വെളുത്ത നിറമുള്ള ഊളി മീനും അപ്രതീക്ഷിതമായവയിൽ ഉൾപെടുന്നു. മലയാളികൾക്കു ഏറെ പ്രിയ പ്പെട്ട മത്തിയും അയലയും പേരിനു മാ ത്രമായി. കാലാവസ്ഥാ വ്യതിയാനവും ജലത്തിന്റെ താപവ്യത്യാസവും മത്സ്യസ പത്തു പോരുന്നതിനു കാരണമാകുന്ന തായി കണ്ടെത്തലുണ്ട്.

അശാസ്ത്രീയ മീൻപിടിത്തവുമാണു കേരളതീരത്തു മത്സ്യക്ഷാമം ഉണ്ടാക്കിയ തെന്നും വിലയിരുത്തപ്പെടുന്നു. ആവാ സവ്യവസ്ഥയിലെ മാറ്റം മൂലം മത്തി, ചു ര പോലുള്ള സഞ്ചാരി മത്സ്യങ്ങൾ (മൈഗ്രേറ്റിങ് ഫിഷ്) കർണാടക തീരത്തേക്കു പോയതായി വിദഗ്ദ്ധർ പറയുന്നു. അശാസ്ത്രീയ മീൻപി ടിത്ത രീതിമൂലം മുട്ട യിടാറായ മീനുകളു ടെ എണ്ണവും കുറ ഞ്ഞു. കയറ്റുമതി നട ത്തുമ്പോൾ നല്ല വില കിട്ടിയിരുന്ന വാള ടെ ലഭ്യത മുൻവർഷങ്ങ ളേക്കാൾ പത്തിലൊന്നായി കുറഞ്ഞതായി ഫിഷറീസ് വ കുപ്പും കണ്ടെത്തിയിട്ടുണ്ട്.

തീരത്തോടു ചേർന്ന പ്രദേശത്തെ ചെമ്മീനിലെ വിവിധ ഇനങ്ങൾ, നെയ്മീൻ, വാള എന്നിവയെല്ലാം വംശനാശത്തിന്റെ വക്കിലാണ്. കേരളത്തിന് ഇപ്പോൾ കിട്ടുന്ന ചാള, മത്തി തുടങ്ങിയവ ഗുജറാത്ത്, കർണാടക, ഗോവ, ഒമാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും എത്തുന്നവയാണ്. മാസങ്ങളായി കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചശേഷമാണ് ഇവ വിപണിയിൽ എത്തുന്നത്. ആരോഗ്യത്തിനു ഭീഷണിയായ രാസവസ്തുക്കൾ കലർന്നവയാണിവ. കാലാവസ്ഥാ ഭീഷണിയിൽ കടലിൽ പോകാൻ കഴിയാതെ പട്ടിയിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സർക്കാരും തയാറാവുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് വഴി നൽകി വരുന്ന മണ്ണെണ്ണ നാലു മാസമായി വിതരണം നിലച്ചു. പുതിയ മണ്ണെണ്ണ പെർമിറ്റ് ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം തുടങ്ങിയിട്ടില്ല. മത്സ്യഫെഡ് വഴി ഭീമമായ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകുമ്പോൾ ചിലവിനുള്ള പൈസ പോലും ലഭിക്കാതെ തൊഴിലാളികൾ തിരികെ വരുന്ന അവസ്ഥയാണ് ഇപ്പോൾ.

കടഭാരം കൂടി ആത്മഹത്യാ വക്കിലാണ് പാർശ്വ വൽക്കരിക്കപ്പെട്ട ഈ സമൂഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന സർക്കാർ മത്സ്യതൊഴിലാളികളെ വീണ്ടും വീണ്ടും കബളിപ്പിക്കയാണ്.
കൊടിയ വറുതിയിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വലിച്ചെറിയുന്ന ഈ ഒരു അവസ്ഥയെ സർക്കാർ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

 

Related Articles

Latest Articles