defendant-in-several-criminal-cases-young-man-arrested-under-goonda-law
കൊല്ലം: നഗരത്തില്‍ അമിത വേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച യുവാക്കളെയും മോട്ടോര്‍ ബൈക്കുകളും പോലീസ് പിടികൂടി. സൈലന്‍സറില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കി നഗര ഹൃദയത്തിലൂടെ വാഹനം ഓടിച്ച യുവാക്കളാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
അമിതശബ്ദവും വേഗവും പൊതുജനങ്ങള്‍ക്ക് ഭീതി ജനപ്പിക്കുന്ന തരത്തിലായിരുന്നു. ചിന്നക്കടയില്‍ നിന്നുമാണ് മോട്ടോര്‍ സൈക്കിളുകള്‍ പിടികൂടിയത്. ഉമയനല്ലൂര്‍ വടക്കേക്കര വീട്ടില്‍ ആര്. റമീസ് (24), കരിക്കോട് വടക്കേവീട്ടില്‍ എ. ശ്രീക്കുട്ടന് (19) എന്നിവരാണ് പിടിയിലായത്. മോട്ടോര്‍ സൈക്കിളുകള്‍ കോടതിയില്‍ ഹാജരാക്കി.
വാഹനം ഓടിച്ച യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ കൈമാറി. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും അമിത ശബ്ദവും വേഗവുമുണ്ടാക്കിയ സ്കൂട്ടര്‍ പിടിച്ചെടുത്തിരുന്നു. നഗരത്തില്‍ ബൈക്ക് റൈസിങ്ങിനും അമിതശബ്ദത്തിനുമെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമീഷണര്‍ ടി. നാരായണന് അറിയിച്ചു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…