Sunday, May 19, 2024
spot_img

കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ്; പ്രതിഷേധവുമായി യുവജന സംഘടനകള്‍

കൊല്ലം: ടോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി.എട്ടു മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. ജീവനക്കാര്‍ പൂജ ചടങ്ങ് ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാത്രങ്ങള്‍ നശിപ്പിച്ച് പൂജ തടസപ്പെടുത്തി. ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധിച്ചു. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി. മുമ്പും ടോൾപിരിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്

ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപയാണ് നിരക്ക്. 352 കോടി രൂപ ചെലവിലാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. ഇതിന്റെ പകുതി തുക കേന്ദ്ര സർക്കാരാണ് വഹിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles