രണ്ട് വര്ഷത്തിനുള്ളില് രാജ്യത്ത് ഒരു ദേശീയപാതയിലും ടോള് പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. പണം നല്കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജിപിഎസ് ടെക്നോളജി ഉപയോഗിച്ച് വാഹനങ്ങളില് നിന്ന് പണം ഈടാക്കും. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. അസോചം കോണ്ഫറന്സില് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജിപിഎസ് അടിസ്ഥാനമാക്കിയ ടോള് സംവിധാനം ഏര്പ്പെടുത്താന് മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

