Monday, January 12, 2026

ബീഡി നല്കാൻ പണം നൽകിയില്ല! ദേഷ്യം തീർത്തത് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ച്: സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം: ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിലായി. ശക്തികുളങ്ങര ഐശ്വര്യ നഗര്‍ പെരുങ്ങുഴി ഹൗസില്‍ ശബരി(21)യാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23-ന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.

ശരതിനെ തടഞ്ഞു നിര്‍ത്തി ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി താഴെയിട്ട്ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സമീപം കിടന്ന കരിങ്കല്ലെടുത്ത് മുഖത്തിടിക്കുകയും ചെയതു. ആക്രമണത്തില്‍ മുഖത്ത് പരിക്കും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു.

സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന ശ്യാം എന്നയാളെ കഴിഞ്ഞ 28-ന് പോലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷാജഹാന്‍, എ.എസ്.ഐ.മാരായ പ്രദീപ്, ഡാര്‍വിന്‍, എസ്.സി.പി.ഒ. അജിത്, പോലീസ് വോളന്റിയര്‍ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles