Sunday, September 27, 2026

കർണാടകയിൽ ഹിന്ദുവിശ്വാസികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു

ബംഗളൂരു: വർഗീയ കലാപത്തിന് കർണാടകയിൽ ശ്രമം. ശ്രീരാമ ശോഭയാത്രയ്ക്കിടെ, ഹിന്ദുവിശ്വാസികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. അക്രമത്തെ തുടർന്ന് നിരവധിപേർക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി സംഘം തീയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മുള്‍ബഗാലില്‍ ആയിരുന്നു സംഭവം. ശ്രീരാമ ഘോഷയാത്ര ശ്രീനിവാസപുരത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്. തുടര്‍ന്ന്, പ്രദേശത്തെ ചില വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.

നിലവില്‍, ഹിജാബിന്റെ പേരില്‍ ഒരു വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്.

Related Articles

Latest Articles