കൊല്ലം: ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ഉടനെ അയല്‍വാസി നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ ഇരവിപുരം പോലീസ് എത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുരുകൻ മദ്യപിച്ച് വന്ന വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും ഇവരു തമ്മിൽ വഴക്കിട്ടിരുന്നു. വഴക്കിൽ ബൈക്കിന്റെ ഷോക്കബ്സോർബർ കൊണ്ട് മുരുകന് ഭാര്യയുടെ തലയ്ക്കും മുഖത്തും അടിച്ചു.
തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുരുകന്റെ ആക്രമണത്തിൽ മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിൽ ഭര്‍ത്താവ് മുരകൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

