State and central police forces are on high alert to maintain law and order situation in the country after the central government on Tuesday banned Islamic terror outfit PFI.
കൊല്ലം: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് അക്രമികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന. എൻ.ഐ.എയുടെ കേസിലും ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുമായി പ്രതികളായ നൂറോളം പേരാണ് ജില്ലയിൽ ഇനി അറസ്റ്റിലാകാനുള്ളത്.
പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഉൾപ്പെടെ ഒളിവിൽ കഴിയുന്ന ഭീകരവാദികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കാരുണ്യ ട്രെറസ്റ്റിന്റെ ഭാരവാഹികൾ എന്ന് എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞ പേരുകൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ട്രസ്റ്റിന്റെ രജിസ്‌ട്രേഷൻ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളാണ് ഉള്ളതെന്ന് വ്യക്തമാക്കി. ഇതോടെ ഈ 7 പേരും എൻ.ഐ.എയുടെ പ്രതി പട്ടികയിൽ ഉൾപ്പെട്ടു. ഇവർക്ക് പുറമെ ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരടക്കമുള്ള നൂറോളം പേരാണ് അറസ്റ്റിലാകാനുള്ളത്.
കൊല്ലം ജില്ലയിൽ പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ 3 ഓഫീസുകളും ഇന്നലെ പൂട്ടി സർക്കാർ ഏറ്റെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ശക്തി കേന്ദ്രങ്ങളായ പോരുവഴി കരുനാഗപ്പള്ളി തഴവ പളളിമുക്ക് പുനലൂർ അഞ്ചൽ എന്നിവിടങ്ങളിലുള്ളവരാണ് ഇനി പിടിയിലാവാനുള്ളവരിൽ ഏറെയും.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…