Saturday, September 26, 2026

കൊണ്ടോട്ടി പീഡനശ്രമം: പിടിയിലായ പതിന‍ഞ്ചുകാരൻ കായികതാരം, നിര്‍ണായകമായത് പെണ്‍കുട്ടിയുടെ മൊഴി; പ്രതിയെ കുടുക്കിയത് ഇങ്ങനെ

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് ജില്ലാ പൊലീസ് മേധാവി. പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീശയും താടിയും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരാളാണ് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. അങ്ങനെ ഉള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ച്‌ കൊടുത്തു എങ്കിലും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. തുടര്‍ന്ന് ആണ് പോലീസ് 15 കാരന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചത്. ഇയാളെ പെണ്‍കുട്ടി ഉടന്‍ തിരിച്ചറിഞ്ഞു.

ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിച്ചു.പ്രതിയുടെ ദേഹത്ത് നഖങ്ങളുടെ പാടുകളും മുറിവുകളും കണ്ടെത്തിയതോടെ ഇയാള് തന്നെ ആണ് കുറ്റവാളി എന്ന് പോലീസിന് ഉറപ്പായി. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ അവസാനം കുറ്റം സമ്മതിച്ചു.

അതേസമയം പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles