Tuesday, June 18, 2024
spot_img

കൂടത്തായി കൊലപാതക പരമ്പര: അന്നമ്മയെ കൊല്ലാന്‍ ജോളി ഉപയോഗിച്ചത് നായയെ കൊല്ലാനുള്ള വിഷമെന്ന് സൂചന

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് കൊലപ്പെടുത്തിയത്. ഇത് ‘ഡോഗ് കില്‍’ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് നായ വിഷം വാങ്ങിയത്.

ഇത് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തുവെന്നാണ് സൂചന. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി നല്‍കിയ മൊഴി. ഇത് വഴിതെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിനിടെ കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles