Sunday, October 4, 2026

രാമജന്മഭുമിക്ക് സമീപം മുസ്ലിംപള്ളിക്കു സ്ഥലം നൽകില്ല; അയോധ്യാ മേയർ

അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോർഡിന് പള്ളി നിർമിക്കാൻ സ്ഥലം നൽകാനാവില്ലെന്ന് അയോധ്യ നഗരസഭാ മേയർ റിഷികേശ് ഉപാധ്യായ വ്യക്തമാക്കി. ‘വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ, മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍ പറഞ്ഞു. പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

അയോധ്യ കേസില്‍ തർക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ്, രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles