Monday, June 17, 2024
spot_img

കൂടത്തായി കൊലപാതക പരന്പര: ഷാജുവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. ഷാജുവിനെതിരേ ജോളി നിര്‍ണായക മൊഴി നല്‍കിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷാജുവിന്റെ കൂടത്തായിയിലെ വീട്ടിലെത്തി പോലീസ് രാവിലെ പരിശോധന നടത്തിയിരുന്നു.

തന്റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി നേരത്തേ മൊഴി നല്‍കിയത്. രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്റെ പ്രതികരണം.

ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ചോദ്യം ചെയ്യലില്‍ ജോളി വ്യക്തമാക്കി. താന്‍ പൂര്‍ണമായും നിരപരാധിയെന്നാണ് ജോളി കസ്റ്റഡിയിലായ ദിവസം ഷാജു പറഞ്ഞത്. അതിനിടെ ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബം രംഗത്തെത്തി. ജോളിയുടെ നീക്കങ്ങളില്‍ ഇപ്പോള്‍ സംശയം തോന്നുന്നുവെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ പറഞ്ഞു

Related Articles

Latest Articles