Sunday, May 26, 2024
spot_img

മുങ്ങാന്‍ പോകുന്ന നഗരങ്ങളില്‍ കൊച്ചിയും, മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ദില്ലി- സമുദ്രനിരപ്പ് ഉയരുന്നതിന്‍റെ വേഗംകൂടുന്നത് ബാധിക്കുന്നത് കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങളെയും എന്ന് പഠന റിപ്പോർട്ട്. . ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും.

സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളുണ്ട്. രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാൾ വേഗത്തിലാണ് കൊച്ചിയിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്.

സമുദ്രനിരപ്പ് ഉയർന്ന് കേരളത്തിൽ ആദ്യം മുങ്ങുക കൊല്ലം ജില്ലയിലെ മൺറോ തുരുത്തായിരിക്കുമെന്നു പഠനത്തിൽ പറയുന്നു

ധ്രുവമേഖലയിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ലോകത്തെ പല തീരദേശങ്ങളും രക്ഷാനടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയും കേരളവും ഏറെ പിന്നിലാണെന്നു പഠനം മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles