ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ ബോക്ക്, ഹ്യൂണ്ടായ് ജെനസിസ് GV80 സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ആചാരങ്ങളോടെ കൊറിയൻ എംബസിയിൽ എസ്‌യുവിയുടെ പൂജ നടക്കുന്ന വീഡിയോയും ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ കൊറിയൻ എംബസി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി പങ്കുവച്ച ഇതിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
വിഡിയോയിൽ ഒരു പൂജാരി വാഹനത്തിന് പൂജ ചെയ്യുന്നതും പൂജയ്ക്ക് ശേഷം ദക്ഷിണ കൊറിയൻ അംബാസഡറുടെ കയ്യിൽ പൂജാരി ഒരു പൂജിച്ച ചരടും കെട്ടിക്കൊടുക്കുന്നത് കാണാം. ശേഷം ചാങ് ജെ ബോക്ക് കാർ ഓടിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, ദക്ഷിണ കൊറിയയിലെ പ്രമുഖ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഹ്യൂണ്ടായ് ജെനസിസ് GV80 ആണ് വീഡിയോയിൽ കാണുന്ന വാഹനം. 65 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില. കൊറിയൻ അംബാസഡറായ ചാങ് ജേ-ബോക്കിന്റെ ഇന്ത്യയിലെ ഔദ്യോഗിക വാഹനമായാവും ജെനസിസ് GV80 ഉപയോഗിക്കുക. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന് കീഴിലുള്ള ആഡംബര കാർ വിഭാഗമായ ജെനസിസ് നിർമിക്കുന്ന ആദ്യത്തെ എസ്‌യുവിയാണ് GV80 എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…