Monday, October 19, 2026

ഇന്ത്യൻ ആചാരങ്ങളോടെ പുതിയ എസ്‌യുവി സ്വന്തമാക്കി കൊറിയൻ അംബാസിഡർ ; വൈറലായി പൂജ വീഡിയോ !

ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ ബോക്ക്, ഹ്യൂണ്ടായ് ജെനസിസ് GV80 സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ആചാരങ്ങളോടെ കൊറിയൻ എംബസിയിൽ എസ്‌യുവിയുടെ പൂജ നടക്കുന്ന വീഡിയോയും ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ കൊറിയൻ എംബസി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി പങ്കുവച്ച ഇതിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

വിഡിയോയിൽ ഒരു പൂജാരി വാഹനത്തിന് പൂജ ചെയ്യുന്നതും പൂജയ്ക്ക് ശേഷം ദക്ഷിണ കൊറിയൻ അംബാസഡറുടെ കയ്യിൽ പൂജാരി ഒരു പൂജിച്ച ചരടും കെട്ടിക്കൊടുക്കുന്നത് കാണാം. ശേഷം ചാങ് ജെ ബോക്ക് കാർ ഓടിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, ദക്ഷിണ കൊറിയയിലെ പ്രമുഖ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഹ്യൂണ്ടായ് ജെനസിസ് GV80 ആണ് വീഡിയോയിൽ കാണുന്ന വാഹനം. 65 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില. കൊറിയൻ അംബാസഡറായ ചാങ് ജേ-ബോക്കിന്റെ ഇന്ത്യയിലെ ഔദ്യോഗിക വാഹനമായാവും ജെനസിസ് GV80 ഉപയോഗിക്കുക. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന് കീഴിലുള്ള ആഡംബര കാർ വിഭാഗമായ ജെനസിസ് നിർമിക്കുന്ന ആദ്യത്തെ എസ്‌യുവിയാണ് GV80 എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

Related Articles

Latest Articles