Thursday, January 8, 2026

കൊറോണ: വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

തൃശ്ശൂര്‍: കൊറോണ വൈറസ് സ്ഥിരീകിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നുണ്ട്.

കൊറോണ വൈറസ് ബാധിച്ച രോഗികളെ കിടത്താനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ചികിത്സയിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles