Tuesday, December 23, 2025

കോട്ടയത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; 16 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം (KSRTC Bus Accident In Kottayam). ഏറ്റുമാനൂർ അടിച്ചിറയിൽ വച്ചാണ് സംഭവം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ വഴിയരികിലെ നിരവധി പോസ്റ്റിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്. പുലർച്ചെ 2.15 ഓടെ ആയിരുന്നു സംഭവം. അതേസമയം ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Latest Articles