കോട്ടയം: മണിക്കൂറുകൾ നീണ്ട അതികഠിനമായ ശ്രമത്തിനൊടുവിൽ മണ്ണിനടിയിൽ നിന്നും പുതുജീവിതത്തിലേക്ക് കരകയറി അന്യസംസ്ഥാന തൊഴിലാളിയായ സുശാന്ത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ മതിൽ നന്നാക്കാനുള്ള ശ്രമത്തിനിടെ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു അന്യസംസ്ഥാന തൊഴിലാളി. കഴുത്തോളം മണ്ണിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു അന്യസംസ്ഥാന തൊഴിലാളി കിടന്നത്. അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മറിയപ്പള്ളി കാവനാൽക്കടവിൽ ജിഷോർ കെ.ഗോപാലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. തൊഴിലാളി കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിനു സമീപം മറ്റൊരു കുഴി സമാന്തരമായ രീതിയിൽ എടുത്താണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്.
വ്യാഴാഴ്ച രാവിലെ 9:30 യോടു കൂടിയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപ് ഈ വീടിൻറെ മതിൽ ഇടിഞ്ഞു വീണിരുന്നു. മതിലിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഇതര സംസ്ഥാന തൊഴിലാളി അടക്കം നാലുപേർ ഇവിടെ എത്തിയത്. രാവിലെ മതിൽ നീക്കം ചെയ്യുന്നതിനിടെ മണ്ണിടിയുകയായിരുന്നു. മണ്ണിടിയുന്ന കണ്ടു ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. എന്നാൽ മണ്ണിൽ കാൽ പൊതിഞ്ഞുപോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അവിടെനിന്ന് മാറാൻ സാധിച്ചില്ല.
ഇതിനിടെ മണ്ണിടിഞ്ഞ് ഇദ്ദേഹത്തിൻറെ കഴുത്തിന് ഒപ്പം എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസിയും മുൻ നഗരസഭ അംഗവുമായ കിഷോർ കെ ഗോപാലനെ നേതൃത്വത്തിലുള്ള നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാസേനയെയും ചിങ്ങവനം പോലീസിനെയും വിവരമറിയിച്ചു.
സ്ഥലത്തെ നിരക്ഷാ സേനാംഗങ്ങൾ മണ്ണടി മതിലിന് സമീപത്ത് പലക നിരത്തി അപകടം ഒഴിവാക്കി. തുടർന്ന് ജെസിബി വിളിച്ചു വരുത്തിയശേഷം ഇയാൾ കുടുങ്ങിക്കിടക്കുന്നതിന് സമീപം സമാന്തരമായി കുഴിയെടുക്കുകയായിരുന്നു. കുഴിയെടുത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ ആ ശ്രമം വിജയം കാണുകയായിരുന്നു.

