Monday, May 20, 2024
spot_img

കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണത്തിൽ വമ്പൻ ട്വിസ്റ്റ്; പുരോഹിതന്റെ മകൻ പോലീസ് പിടിയിൽ, കേസിൽ നിർണായകമായത് ഈ കാര്യം…

കോട്ടയം: പാമ്പാടിക്ക് സമീപം കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്‍റെ മകൻ ഷൈനോ നൈനാൻ ആണ് അറസ്‌റ്റെയിലായത്. കുടുംബാംഗം തന്നെയാണ് മോഷണം നടത്തിയതെന്ന് നേരെത്തെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന പോലീസിന്റെ കണ്ടെത്തലാണ് അന്വേഷണത്തിന് നിർണായകമായത്. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് നൽകിയ മൊഴി.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അൻപത് പവൻ സ്വര്‍ണം വീട്ടിൽ നിന്നും മോഷണം പോയത്. പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടുകൂടിയാണ് സംഭവത്തിൽ ദുരൂഹത ഏറിയത്.

ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തിരിഞ്ഞത്. സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്.വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു. ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നൽകി.

Related Articles

Latest Articles