Thursday, September 24, 2026

പുകവലി വിമാനത്തിനകത്ത്! ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ദില്ലി: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ വിമാനത്തിനുള്ളിൽ വെച്ച് പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.ജനുവരി 23-ന് ദുബായില്‍ നിന്ന് ദില്ലിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്.

ഗുഡ്‌ഗാവ് സ്വദേശിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ ബോബി കറ്റാരിയാണ് വിമാനത്തില്‍ പുകവലിച്ചത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അപകടകരമാം വിധത്തില്‍ വിമാനത്തിലെ സീറ്റില്‍ കിടന്ന് സിഗരറ്റ്, ലൈറ്റര്‍ ഉപയോഗിച്ച്‌ കത്തിക്കുകയും തുടര്‍ന്ന് പുകവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുകയും കേന്ദ്രമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles