Sunday, December 28, 2025

”മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുന്നു”; കോവളം എംഎല്‍എ എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്ത് യുവാവ്‌

തിരുവനന്തപുരം: കോവളം എംഎല്‍എ (MLA) എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles