Tuesday, December 30, 2025

കോഴിക്കോട് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; അപകടം കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കുഞ്ഞ് കുപ്പിയുടെ അടപ്പു വച്ച് കളിക്കുന്നതിനിടയിൽ അത് വിഴുങ്ങുകയായിരുന്നു. തുടർന്ന് അടപ്പ് തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു.

ഉടൻ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

Related Articles

Latest Articles