കോഴിക്കോട്: കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ കല്ലിടല്‍ മാറ്റിവെച്ചു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് എത്തിയതോടെ ജനം സംഘടിച്ചെത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് കല്ലിടല്‍ മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ റോഡിന്റെ രണ്ട് വശവും പ്രതിഷേധക്കാരെ തടഞ്ഞു. കെ റെയില്‍ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞു. ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് സന്നാഹം സ്ഥലത്തെത്തിയത്. തുടര്‍ന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ കല്ലിടല്‍ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്തും സംഘര്‍ഷാവസ്ഥയാണ്.
കോഴിക്കോട് ജില്ലയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നും പ്രതിഷേധങ്ങളെ തുടര്‍ന്ന് നടപടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ ഇന്ന് സര്‍വേയുമായി ബന്ധപ്പെട്ട നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…