കോഴിക്കോട്: മരിക്കുമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തുറയൂര്‍ എളാച്ചിക്കണ്ടി സ്വദേശി നൈസ (19)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
മണിയൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് നൈസ. കോളേജില്‍ നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ യൂണിഫോമില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഫോണ്‍ സന്ദേശം ലഭിച്ച കൂട്ടുകാര്‍ ഉടന്‍തന്നെ വീട്ടില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: സജി, അമ്മ: ഇന്ദുലേഖ, സഹോദരി: നേഹ

