Sunday, September 27, 2026

കണ്ണൂരില്‍ കിണറ്റില്‍ നിന്നും അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂര്‍: കിണറ്റില്‍ നിന്നും പുരുഷന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ സിറ്റി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles