പോലൂരിലെ വീട്ടിനുള്ളില്‍നിന്ന് തുടര്‍ച്ചയായി അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം ഭൗമപ്രതിഭാസമാകാമെന്ന് വിദഗ്ധസംഘം. ഭൂമിക്കടിയിലെ മര്‍ദവ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അജ്ഞാതശബ്ദം സംബന്ധിച്ച് സ്ഥലത്തെത്തി സംഘം പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംഘം പറഞ്ഞു.
സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെസഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

