Friday, May 17, 2024
spot_img

അനിതയെ ചൊറിഞ്ഞ് വിനു വി ജോണ്‍, പണി കിട്ടിയത് രമേശ് ചെന്നിത്തലയ്ക്ക്

ചെന്നിത്തല ആളു നിസ്സാരക്കാരനല്ല!!! ചാനൽ ചർച്ചയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിത പുല്ലയിൽ | RAMESH CHENNITHALA

മോൻസൻ മ്യൂസിയത്തിലെ (monson) ശീൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് വസ്തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡിൽ കണ്ടെത്തി. പുലർച്ചയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. സുരേഷ് നൽകിയ പരാതി അന്വേഷി്കുകയാണെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പ്രതികരിച്ചു.  അതേസമയം

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ വിനു വി ജോണിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച്‌ അനിത പുല്ലയില്‍. മോന്‍സനെ ലോകനാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയ ഇറ്റലിയില്‍ താമസിക്കുന്ന പ്രവാസി വനിതയാണ് അനിത പുല്ലയില്‍. ലോക കേരളാ സഭയിലെ അംഗമായ ഇവര്‍ വിനുവിന്റെ ചോദ്യങ്ങളില്‍ പ്രകോപിതയായി വികാര വിക്ഷോഭത്തിനിടെ മറ്റൊരു ഗുരുതര ആരോപണവും അവര്‍ ഉന്നയിച്ചു. മോന്‍സനുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല 25 കോടിയുടെ ബിസിനസ് ഇടപാടു നടത്തിയെന്നാണ് അനിത ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്.

രമേശ് ചെന്നിത്തലയും (Ramesh Chennithala) മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി.ആ ഇടപാട് എന്തിന് നിര്‍ത്തി? മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല’യെന്നാണ് അനിത ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത്.ഇറ്റലിയില്‍ നിന്നും ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബെഹ്‌റയെ കാണാന്‍ എങ്ങനെ സാധിക്കുന്നു എന്ന വിനുവിന്റെ ചോദ്യമാണ് അനിതയെ പ്രകോപിതയാക്കിയത്. തുടര്‍ന്ന് വിനുവിനെതിര പൊട്ടിത്തെറിക്കുകയായിരുന്നു അവര്‍.

ബെഹ്‌റയുമായി തനിക്ക് മറ്റു ബന്ധമില്ലെന്നും, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല താനെന്നും അവര്‍ പറഞ്ഞു. സിപിഎമ്മാണോ നിങ്ങളുടെ പ്രശ്‌നം, ബെഹ്‌റയാണോ നിങ്ങളോടു പ്രശ്‌നമെന്നും അനിത ചോദിച്ചു. മസാല പരിപാടികളിലേക്ക് പോകുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചക്കിടെ വിനു ഇളവേള പറഞ്ഞപ്പോള്‍ തുടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ അനിത വിട്ടുപോകുകയായിരുന്നു. സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ ആദ്യമായി കണ്ടത് രണ്ട് വര്‍ഷം മുമ്ബാണെന്നും അവര്‍ പറഞ്ഞു. മോന്‍സനുമായി ബിസിനസ് ബന്ധങ്ങളില്ല. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരിചയം മാത്രമാണുള്ളത്.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ (DGP Loknath Behera) മോന്‍സനുമായി പരിചയപ്പെടുത്തിയത് താനാണെന്നും അനിത വിശദീകരിച്ചു. മുന്‍ ഡിഐജി സുരേന്ദ്രനെ കണ്ടിട്ടുള്ളത് മോന്‍സന്റെ വീട്ടില്‍ വച്ചാണെന്ന് പറഞ്ഞ അനിത മോന്‍സനെ സൂക്ഷിക്കണമെന്ന് ബെഹ്‌റ തനിക്ക് മുന്നറിയിപ്പ് നല്‍കിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഡിജിപി ആയിരിക്കെയാണ് ലോക്‌നാഥ് ബെഹ്ന മോന്‍സനുമായി ബന്ധപ്പെട്ട് തനിക്ക് മുന്നറിയിപ്പ് നല്‍കിയത്. പ്രവാസി മലയാളി സംഘടനയില്‍ ഇപ്പോഴും അംഗമാണെന്നും അനിത വ്യക്തമാക്കി.

Related Articles

Latest Articles