കോഴിക്കോട് : കനത്ത സുരക്ഷയ്ക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ ഏഴു കെഎസ്‌യു പ്രവർത്തകരെയും രണ്ട് യുവമോർച്ച പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഇന്ന് തങ്ങിയിരുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിനു മുന്നിൽവച്ചാണ് കരിങ്കൊടി കാണിച്ചത്.
യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് സബിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ജില്ലയിലെ ഈസ്റ്റ് ഹില്ലിലും കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

