Thursday, May 16, 2024
spot_img

‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’:
സാമൂഹ മാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്ത് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി; മിനിട്ടുകൾക്കകം പോസ്റ്റ് നീക്കം ചെയ്തു

കണ്ണൂർ : പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന വിവാദ നായകൻ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി സമൂഹമാദ്ധ്യമത്തിൽ വിവാദ കുറിപ്പ് പങ്കുവച്ചു . ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി പങ്കുവച്ച കുറിപ്പിൽ‌ പറയുന്നത്. മിനിട്ടുകൾക്കകം പോസ്റ്റ് നീക്കം ചെയ്തെങ്കിലും പിന്നീട് വീണ്ടും കുറിപ്പ് പോസ്റ്റ് ചെയ്തു .പിന്നാലെ ഇത് വീണ്ടും ഡിലീറ്റ് ചെയ്തു.

ഇയാൾ പങ്കുവച്ച കുറിപ്പ് വായിക്കാം

ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
……ഉത്തരവാദി പാർട്ടി അല്ല …..
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
-ഞങ്ങളുടെ കൊലപാതകത്തിൻ്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു –
“ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് ”

Related Articles

Latest Articles