കോഴിക്കോട്: ചേവായൂർ ആര്‍ടി ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന രേഖകളും പണവും വിജിലൻസ് പിടികൂടുന്നത്.
ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട പ്രധാനപ്പെട്ട പല രേഖകളും സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കണ്ടെടുത്തത്. ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
അനധികൃതമായി സൂക്ഷിച്ച 1,57,000 രൂപയും പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് വിജിലൻസ് സ്‍പെഷ്യല്‍ സെൽ എസ്‍പി പ്രിൻസ് എബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

