Thursday, April 18, 2024
spot_img

കന്നിമാസ പൂജകൾക്ക് തുടക്കമായി; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു, ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ ഒരുങ്ങി

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഇന്ന് മുതൽ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി ഒന്നായ 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അറിഷേകവും നടത്തും.

5.30ന് മഹാഗണപതിഹോമം നടത്തും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കും.

കോവിഡിനെ തുടർന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തർക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.

21-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. അതേസമയം, നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles