Monday, January 12, 2026

സുരക്ഷാ വീഴ്ച ; കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു, രക്ഷപ്പെട്ടത് സ്പൂൺ ഉപയോഗിച്ച് ഭിത്തി തുറന്ന്

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്നാണ് അന്തേവാസി രക്ഷപ്പെട്ടത്. മലപ്പുറത്ത് വച്ച് ഇയാളെ വാഹനമിടിക്കുകയായിരുന്നു.

അപകടം നടന്ന് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് കാവലുള്ള സെല്ലില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്.

മാനസിക ആരോഗ്യകേന്ദ്രത്തിലെ കുളിമുറിയുടെ ഭിത്തി സ്പൂണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് തുരന്നാണ് യുവാവ് പുറത്തുകടന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇവിടെ നിന്ന് രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് കോട്ടയ്ക്കലില്‍ നിന്ന് അപകടമുണ്ടായത്.

Related Articles

Latest Articles