Monday, January 5, 2026

കോഴിക്കോട് ട്രെയിൻ ആക്രമണം; എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധിക്കുന്നു

കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എലത്തൂർ റെയിൽവെ ട്രാക്കും പരിസരവും എഡിജിപി പരിശോധിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാർ, മറ്റ് അംഗങ്ങൾ, ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരാണ് എലത്തൂർ ട്രാക്കിൽ പരിശോധന നടത്തുന്നത്.

അതേസമയം, എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Related Articles

Latest Articles