പത്തനംതിട്ട : സംസ്ഥാനത്ത് വേനൽ മഴ കടുക്കുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയിരുന്ന അറിയിപ്പിന് സമാനമായി സംസ്ഥാനത്തുടനീളം കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
കനത്ത കാറ്റിലും മഴയിലും അടൂർ ചൂരക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹനാണ് (32) അപകടത്തിൽ മരിച്ചത്. ഇയാൾ ഒരു സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനാണ്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

