Monday, May 20, 2024
spot_img

ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം ;കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം

കോഴിക്കോട് :ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു.ഡിസംബർ 18 ന് മലപ്പുറത്ത് നടക്കുന്ന സ്വതന്ത്രലോകം പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇന്നലെ ടൗൺ ഹാളിൽ പരിപാടികൾ നടന്നത്.മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഭാഗമായി നടന്ന ഫനോസ് എന്ന പരിപാടിയുടെ ഭാഗമായാണ് ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത്.

യുവതികളും ഹിജാബ് കത്തിക്കലിൽ പങ്കെടുത്തു.കോഴിക്കോട് നഗരത്തിലെ പ്രൊവിഡൻസ് വനിതാ കോളേജിൽ ഹിജാബ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധങ്ങൾ നടക്കവെയാണ് സ്വതന്ത്ര ചിന്തകർ നഗരത്തിൽ പരസ്യമായി ഹിജാബ് കത്തിച്ച് പ്രതിഷേധിക്കുന്നത്

Related Articles

Latest Articles