Sunday, May 19, 2024
spot_img

കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വിവാദ പരാമർശവുമായി മുൻ കോൺഗ്രസ് നേതാവ് കെ പി അനിൽ കുമാർ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്. ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്.

സുധാകരന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

Related Articles

Latest Articles