Tuesday, May 7, 2024
spot_img

വീണ്ടും വൻ സ്വർണവേട്ട;കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി മൊഹിദീൻ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.68 ലക്ഷം രൂപ വിലവരുന്ന 1,400 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

കാസർഗോഡ് കുമ്പള സ്വദേശിയായ മൊഹിദീൻ കുഞ്ഞിയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. 1,400 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടായത്.

അതേസമയം വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് പറയുന്നു.

കൂടാതെ മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇയാളുടെ പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Latest Articles