Monday, May 20, 2024
spot_img

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ രാജി തള്ളി കെപിസിസി !പാലോട് രവി സ്ഥാനത്ത് തുടരണമെന്ന് നിർദേശം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിൽ നിന്നുള്ള പാലോട് രവിയുടെ രാജി തള്ളി കെപിസിസി നേതൃത്വം. അദ്ദേഹത്തിന്റെ സേവനം പരിഗണിച്ച് സ്ഥാനത്ത് തുടരാൻ കെപിസിസി നേതൃത്വം നിർദേശിച്ചു. പാലോട് രവിയുടെ സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ കോണ്‍ഗ്രസുകാരനായ പ്രസിഡന്റും രണ്ട് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിവയ്ക്കാൻ തീരുമാനിച്ചത്.

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഷിനു മടത്തറയും കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരും വാർഡ് മെമ്പർ സ്ഥാനം രാജി വച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. പ്രശ്‌നം പരിഹരിക്കുന്നതില്‍ ഡിസിസി നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപണങ്ങളുയർന്നു. പ്രസിഡന്റുൾപ്പെടെ മൂന്ന് അംഗങ്ങളുടെ 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

Related Articles

Latest Articles