Sunday, May 5, 2024
spot_img

‘എനിക്ക് ഒരു പ്രതികാരവും ഇല്ല’ ജാമ്യത്തിന് ശേഷം കെ ആർ കെ ; ആദ്യ പ്രതികരണം ട്വിറ്ററിലൂടെ

 

കമാൽ ആർ ഖാന്റെ ട്വീറ്റുകളും ബോളിവുഡിലെ തുറന്ന പരിഹാസങ്ങളും അദ്ദേഹത്തെ പലപ്പോഴും കുഴപ്പത്തിലാക്കിയിരുന്നു . കെആർകെ എന്നറിയപ്പെടുന്ന നടനെ 2020-ൽ നടത്തിയ വിവാദ ട്വീറ്റിനെ തുടർന്ന് മലാഡ് പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29-ന് മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ്. , കെആർകെക്ക് പിന്നീട് ജാമ്യം ലഭിച്ചു. ജാമ്യത്തിന് ശേഷമുള്ള തന്റെ ആദ്യ ട്വീറ്റാണ് അദ്ദേഹം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കെആർകെ ട്വിറ്ററിൽ കുറിച്ചു, “ഞാൻ എന്റെ പ്രതികാരത്തിനായി തിരിച്ചെത്തി “. പിന്നീട് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു, “മാധ്യമങ്ങൾ പുതിയ കഥകൾ സൃഷ്ടിക്കുന്നു. ഞാൻ തിരിച്ചെത്തി എന്റെ വീട്ടിൽ സുരക്ഷിതനാണ്. എനിക്ക് ആരിൽ നിന്നും ഒരു പ്രതികാരവും ആവശ്യമില്ല. എനിക്ക് എന്ത് മോശം സംഭവിച്ചാലും ഞാൻ മറന്നു. എന്റെ വിധിയിൽ എഴുതിയതാണെന്ന് ഞാൻ വിശ്വസിക്കുന്നു

കമാൽ ആർ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് . യുവസേന അംഗം രാഹുൽ കനാൽ ആണ് കമാൽ ആർ ഖാനെതിരെ മലാഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. 2020ൽ ഇർഫാനും ഋഷി കപൂറിനുമെതിരെ സോഷ്യൽ മീഡിയ ആക്രമണം നടത്തിയതിന് കെആർകെക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. കെആർകെയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 2020ൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവസേന അംഗം രാഹുൽ കനലാണ് പരാതി നൽകിയത്.

Related Articles

Latest Articles