Monday, December 15, 2025

കെഎസ്ഇബി ട്രാൻസ്ഫോമർ ദേശീയ പാതയിൽ വീണ് അപകടം ! കഴക്കൂട്ടത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു. പൈപ്പുകളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്നുരാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്ഫോർമർ മറിഞ്ഞു വീണത്. വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് വീണ്ടും പൊട്ടുകയും ട്രാൻസ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് പിന്നാലെ നിലം പതിക്കുകയുമായിരുന്നു. സമയത്ത് ഒരു കാർ പാതയിലൂടെ കടന്നു പോയെങ്കിലും തല നാരിയഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ട്രാൻസ്ഫോമർ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. ഉറപ്പില്ലാത്ത പൂഴിമണ്ണില്‍‌ സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോമർ വീണതെന്നാണ് നാട്ടുകാർ ആരോപിച്ചു.

Related Articles

Latest Articles