Thursday, May 2, 2024
spot_img

കെ.എസ്.ഇ.ബിയുടെ ഇരുട്ടടി, പുരപ്പുറ സോളാർ പാനലിലും പറ്റിച്ചു സർക്കാർ, അധിക വൈദ്യുതി തുക വെട്ടികുറച്ചു, സൗജന്യ മീറ്ററും കിട്ടാനില്ല

തിരുവനന്തപുരം- വൈദ്യുതി ബോർഡിനെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കി സോളാർ പ്ലാൻ്റ് പുറപ്പുറത്ത് വച്ചവരുടെ കീശ കാലിയാക്കുന്ന നടപടിയാണ് കെ.എസ്.ഇ.ബിയിൽ നിന്നുണ്ടാകുന്നത്. വന്‍ തുകയാണ് കെ.എസ്.ഇ.ബി വൈദ്യുതി നിരക്കായി ഈടാക്കുന്നത്. സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ മിച്ചം കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകാനുള്ള ത്രിഫേയ്സ് നെറ്റ് മീറ്റർ മാസങ്ങളായി സ്റ്റോക്കില്ല. ഫലത്തിൽ അധിക വൈദ്യുതി വിൽക്കാനാകാതെ പാഴാകുന്ന അവസ്ഥയാണുള്ളത്.

  യൂണിറ്റിന് 3.22 രപയായിരുന്നത് അടുത്തിടെയാണ് 2.69 രൂപയായി കെ.എസ്.ഇ.ബി വെട്ടി കുറച്ചത്. ഇപ്പോൾ ആ വിലയ്ക്കും വിൽക്കാനാവുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. 2020ലാണ് പുറപ്പുറ സോളാർ പദ്ധതിക്ക് തുടക്കമിട്ടത്. 40 ശതമാനം കേന്ദ്ര സബ്സിഡിയും ലഭിക്കും. 35,​000 വീടുകളിലും 600 സർക്കാർ സ്ഥാപനങ്ങളിലും ഇതിനോടകം സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. 

   രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളാർ ഉത്പാദനം ഗുജറാത്താണ്- 1710.41 മെഗാ വാട്ട്. രണ്ടാം സ്ഥാനത്താണ് കേരളം. അഞ്ചംഗ കുടുംബത്തിന് ദിവസം പരമാവധി 6-8 യൂണിറ്റ് വൈദ്യുതി മതിയാകും. വൈദ്യുതി ബോർഡ് വാങ്ങി ഓരോ വർഷവും ഇതിൻ്റെ തുക ഉപഭോക്താക്കൾക്കു നൽകും എന്നൊക്കെയായിരുന്നു സർക്കാരിൻ്റെ വാഗ്ദാനം. മൂന്ന് കിലോവാട്ടിൻ്റെ പ്ലാൻ്റാണ് സാധാരണ ഗാർഹിക ആവശ്യങ്ങൾക്ക് സ്ഥാപിക്കുന്നത്. മുതൽ മുടക്ക് രണ്ട് ലക്ഷം രൂപയും. 3 കിലോവാട്ട് വരെ 40 ശതമാനവും അതിന് മുകളിൽ 20 ശതമാനവുമാണ് സബ്സിഡി.മൂന്ന് കിലോവാട്ട് പ്ലാന്റിൽ പ്രതിദിനം 12 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 


     സോളാര്‍ പാനല്‍ വഴി കെ.എസ്ഇ.ബി ലൈനിലേക്ക് എത്തുന്ന വൈദ്യുതിയ്ക്ക് നിരക്ക് വെട്ടിക്കുറയ്ക്കുകയാണ് കെ.എസ്ഇ.ബി ചെയ്യുന്നത്. സോളാര്‍ പാനല്‍ വയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടികൂടിയായി ഇത്. കേരളത്തിന് വൈദ്യുതി വിൽക്കുന്ന വൻകിട കമ്പനികൾക്കായിരിക്കും ഈ നീക്കത്തിൻ്റെ  ഗുണം.  സോളാര്‍ വൈദ്യുതിയ്ക്ക്  നല്‍കുന്ന നിരക്ക് കുറയ്ക്കാന്‍  റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിയും കെ.എസ്ഇ.ബി നേടിയെടുത്തു.  പുതിയ കണക്ഷനൊപ്പം മീറ്ററും വേണമെങ്കിൽ 6900 രൂപയ്ക്ക് പുറത്തു നിന്ന് വാങ്ങാനാണ് നിർദ്ദേശം. പുരപ്പുറ സോളാർ പദ്ധതിയിൽ സൗജന്യമായിക്കിട്ടേണ്ട മീറ്ററിനാണ് ഇത്രയും പണം അധികം മുടക്കാൻ പറയുന്നത്.  ഇനി മീറ്റർ പുറത്തു നിന്ന് വാങ്ങിയാൽ വൈദ്യുതി പിശകുണ്ടായാൽ പിന്നീടുണ്ടാകുന്ന സാബത്തിക ബാദ്ധ്യത ഉപഭോക്താക്കൾ സഹിക്കേണ്ടുയും വരും. 

Related Articles

Latest Articles