Monday, June 17, 2024
spot_img

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറി; നിരവധി പേർക്ക് പരിക്ക്; ഗുരുതര പരിക്കുകൾ ഇല്ലാത്തത് ആശ്വാസം

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ KSRTC ആണ് അപകടത്തിലായത്. ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത്.

രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റത് 20 പേർക്ക് ആണ്. ആർക്കും ഗുരുതര പരുക്കില്ല. പരിക്കേറ്റവരെ ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Related Articles

Latest Articles